Skip to main content

 കണ്ണൂര്‍ ‍ജില്ലയുടെ വടക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന മലയോര മേഖലയാണ് പെരിങ്ങോം വയക്കര.  സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമ പഞ്ചായത്തിനുള്ള നിര്‍മ്മല്‍ പുരസ്ക്കാരം  ഏറ്റുവാങ്ങിയ ഗ്രാമപഞ്ചായത്ത്.  പഴയ ചിറക്കല്‍ താലൂക്കിന്റെ ഇരുണ്ട കോണില്‍ കിടന്നിരുന്ന, സമൃദ്ധവും വൈവിധ്യപൂര്‍ണ്ണവുമായ സാംസ്ക്കാരിക പൈതൃകം അവകാശപ്പെടാവുന്നതാണ് ഇവിടം.  മണ്ണിനോടും പ്രകൃതിയോടും മല്ലടിച്ച് മനുഷ്യര്‍ രൂപപ്പെടുത്തിയ സവിശേഷമായ ഭൂപ്രദേശം......പെരിങ്ങോം വയക്കര.

kerala